WordPress ഇപ്പോൾ വെബ് ഡിസൈനിങ്ങിനു ധാരാളമായി ഉപയോഗിച്ചു വരുന്നുണ്ട്. വളരെ എളുപ്പത്തിൽ മനോഹരമായ വെബ്സൈറ്റുകൾ നിർമ്മിക്കുവാൻ വേർഡ്പ്രസ്സ് ഉപയോഗപ്പെടും.
എന്നാൽ ചില ലിമിറ്റേഷൻസ് വേർഡ്പ്രസ്സ് പ്ലാറ്റ്‌ഫോമിലും ഉണ്ട്.
പലപ്പോഴും വേർഡ്പ്രസ്സ് വെബ്സൈറ്റുകളിൽ എക്സ്ട്രാ ആയി ഫീച്ചറുകൾ ആഡ് ചെയ്യുവാൻ വിവിധ തരത്തിലുള്ള പ്ലഗിനുകൾ ഉപയോഗിക്കാം.
ഇത് കൂടാതെ സേർച്ച് എൻജിൻ ഒപ്ടിമൈസേഷനും അനലിറ്റിക്‌സുകളും എളുപ്പമാക്കാനുള്ള വിവിധ തരം പ്ലഗിനുകളും വേർഡ്പ്രെസ്സിൽ ലഭ്യമാണ്.
ഓൺ പേജ് എസ്.ഇ.ഓ (സേർച്ച് എൻജിൻ ഒപ്ടിമൈസേഷൻ) ചെയ്യുവാനായി ഞാൻ പൊതുവെ യോസ്റ്റ് എസ്.ഇ.ഓ പ്ലഗിൻ ആയിരുന്നു യൂസ് ചെയ്തിരുന്നത്.
ആയിടെയാണ്ഞാൻ അംഗമായുള്ളഒരു ഡിജിറ്റൽ മാർക്കറ്റിംഗ് വാട്സാപ്പ് ഗ്രൂപ്പിൽ റാങ്ക് മാത്ത് എന്ന പ്ലഗിനിനെ പറ്റിയുള്ള ഒരു ചർച്ച ഞാൻ കാണുന്നത്.
ആ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ഞാൻ ഇവിടെ കൊടുക്കുന്നു: https://chat.whatsapp.com/CgNpWUQgermCG6dEpfOoun
ചിലർക്കെങ്കിലും അത് ഉപകാരപ്പെടുമെന്നു വിശ്വസിക്കുന്നു.
അങ്ങനെയാണ് റാങ്ക് മാത്ത് എന്ന പ്ലഗിനെക്കുറിച്ചു ഞാൻ അറിയുന്നത്.
യോസ്റ്റ് പ്ലഗിൻ ലഭ്യമാക്കുന്നതിലും കൂടുതൽ ഫീച്ചറുകൾ റാങ്ക് മാത്ത് പ്ലഗിൻ ഫ്രീ ആയി ഓഫർ ചെയ്യുന്നുണ്ട്.
അങ്ങനെ ഞാൻ വർക്ക് ചെയ്യുന്ന കമ്പനി വെബ്‌സൈറ്റിൽ (Searchie Digital) ഞങ്ങൾ ഈ പ്ലഗിൻ ഇൻസ്റ്റാൾ ചെയ്തു പരീക്ഷിച്ചുനോക്കി.
വളരെ ഉപകാരപ്രദവും വളരെ വേഗം ഫലം ലഭിക്കുകയും ചെയ്യുന്നതിനാൽ ഞങ്ങൾ ക്ലയന്റ് വെബ്സൈറ്റുകളിലും ഈ പ്ലഗിൻ യൂസ് ചെയ്യാൻ തീരുമാനിച്ചു.
നിങ്ങൾക്കും ഇത് ഉപകാരപ്പെടുമെന്നു വിശ്വസിച്ചുകൊണ്ടാണ് ഈ ആർട്ടിക്കിൾ എഴുതുന്നത്. ഇതിന്റെ ഒപ്പം പ്ലഗിൻ ഇൻസ്റ്റാൾ ചെയ്യുന്നതും എങ്ങനെ അതിൽ വർക്ക് ചെയ്യാം എന്നുള്ളതുമായ മലയാളം വീഡിയോ ചുവടെ കൊടുക്കുന്നു:
Comments
Post a Comment